എച്ച്-1 ബി വിസക്കാര്‍ക്കുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് നിര്‍ത്തലാക്കുമെന്ന് അമേരിക്ക
The US intends to eliminate the 60 day grace period for H1B visa holders
എച്ച്-1 ബി വിസക്കാര്‍ക്കുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് നിര്‍ത്തലാക്കുമെന്ന് അമേരിക്ക. എച്ച്-1ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടമായാല്‍ പുതിയ തൊഴില്‍ കണ്ടെത്താനും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനും രണ്ട് മാസത്തെ സാവകാശം നല്‍കുന്ന ചട്ടം അവസാനിപ്പിക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരെ ബാധിക്കുന്ന തീരുമാനമാണിത്. ചട്ടഭേദഗതിക്ക് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം രൂപം നല്‍കിയിട്ടുണ്ട്. എച്ച്1 ബി വിസയ്ക്കും മറ്റു താല്‍ക്കാലിക തൊഴില്‍ വിസകള്‍ക്കും ഇത് ബാധകമായിരിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ താത്കാലിക തൊഴില്‍ വിസയിലുള്ളവര്‍ ജോലി നഷ്ടമായാല്‍ ഉടന്‍ തന്നെ അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകും. ഇന്ത്യക്കാരില്‍ തന്നെ ഐടി പ്രൊഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











