നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി

Narendra Modi meets Iranian President Masoud Peshmerga

Aug 31, 2026 - 20:32
Aug 31, 2026 - 20:51
 0
നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. മേഖലയിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, പ്രശ്‌നങ്ങളെല്ലാം ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.വാണിജ്യ മേഖലയെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, വാണിജ്യ ഷിപ്പിംഗ്, നാവികർ ഉൾപ്പെടെയുള്ള സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു സാഹചര്യത്തിലും ദോഷം വരുത്തരുതെന്നും വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0