വയോജനങ്ങൾക്ക് പ്രതിമാസം ₹10,000 പെൻഷൻ: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ഫെബ്രുവരി 16, 17

Monthly pension of ₹10,000 for the elderly: Hunger strike in front of the Secretariat on February 16, 17

Feb 15, 2026 - 09:25
 0
വയോജനങ്ങൾക്ക് പ്രതിമാസം ₹10,000 പെൻഷൻ: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ഫെബ്രുവരി 16, 17

പ്രസിദ്ധീകരണത്തിന്


 2026ഫെബ്രുവരി 16, 17 തീയതികളിൽ നിരാഹാര സമരവും പ്രതിഷേധ പ്രകടനവും ധർണയും സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്നു
 ഓ ഐ ഓ പി വൺ ഇന്ത്യ വൺ പെൻഷൻ 2019 രൂപം കൊണ്ടു ഇന്ന് 14 ലക്ഷത്തോളം അംഗങ്ങൾ ഉണ്ട് കേരളത്തിൽ പൂർണ്ണമായും മറ്റു സംസ്ഥാനങ്ങളിൽ ഭാഗികമായും എല്ലാ വിദേശരാജ്യങ്ങളിലും ഓവർസീസ് കമ്മിറ്റികളുടെ പ്രവർത്തിച്ചുവരുന്നു 
 സംഘടനയുടെ ആവശ്യം
 60 വയസ്സ് കഴിഞ്ഞ ഉദ്യോഗസ്ഥരഹിതരായ മുഴുവൻ പേർക്കും ഒരു പാതികളും കൂടാതെ 10000 രൂപയെങ്കിലും പ്രതിമാസ
 പെൻഷൻ നൽകുക

   നേട്ടങ്ങൾ 
 60 വയസ്സ് കഴിഞ്ഞ മാതാപിതാക്കൾ ഇന്ന് സമൂഹത്തിൽ മരിച്ചു ജീവിക്കുകയാണ്    അവർക്ക്    ജീവിച്ചു മരിക്കുവാനുള്ള അവസരം പ്രതിമാസം പതിനായിരം രൂപ ലഭിച്ചാൽ അവരെ സംരക്ഷിക്കാൻ മക്കൾക്കും മരുമക്കൾക്കും ഒരു പ്രയാസവും ഇല്ലാതെ കഴിയും 

 സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
 
 10000 രൂപ പെൻഷൻ ലഭിച്ചാൽ മറ്റുള്ളവരെ ആശ്രയിക്കാതെ ആവശ്യമായ ഭക്ഷണങ്ങൾ വാങ്ങി കഴിച്ചും വിനോദങ്ങളിൽ ഏർപ്പെട്ടു ഇതര വാഹനങ്ങളിൽ യാത്ര ചെയ്തു ആ പതിനായിരം രൂപയും  ചെലവഴിക്കപ്പെടും സർക്കാരിനും നികുതി ഇനത്തിൽ നല്ലൊരു സംഖ്യ തിരിച്ചു വരും   വ്യാപാര വ്യവസായ വിവിധതരം തൊഴിൽ മേഖലകൾ എല്ലാം ഈ തുക ചെലവഴിക്കപ്പെടും വൃദ്ധസദനങ്ങൾ ഇല്ലാതാകും അമ്പലനടകളിലും പള്ളി നടകളിലും മാതാപിതാക്കളെ വഴിതെളുന്നത് ഇല്ലാതാകും 

 ഭരണ ചിലവ് കുറയ്ക്കാൻ കഴിയും
 32 ഓളം ക്ഷേമനിധി ബോർഡുകൾ നിർത്തലാക്കാൻ കഴിയും നിരവധി കോർപ്പറേഷനുകളും ബോർഡുകളും നിർത്തലാക്കാൻ കഴിയും പ്രതിമാസം കിട്ടുന്ന തുക വിപണിയിൽ ചെലവാക്കപ്പെടുമ്പോൾ സമൂഹവും സമ്പന്നമാകും രാജ്യവും സമ്പന്നമാകും ദാരിദ്ര്യം നിർമ്മാർജ്ജനത്തിന് അതും ഒരു മുഖ്യഘടകം ആകു
 
 സംഘടന നടത്തിയ സമരപരിപാടി
കൾ

 എംഎൽഎമാർക്ക് നിവേദനം നൽകി നിരവധി തവണ സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന വാഹന പ്രചരണ ജാഥ പുത്തരിക്കണ്ട മൈതാനിയിൽ അതിവിപുലമായ പ്രതിഷേധ സമ്മേളനം ആയിരങ്ങൾ പങ്കെടുത്ത രാജഭവൻ മാർച്ച് ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് പ്രധാനമന്ത്രിക്ക് കൊടുക്കൽ 180 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പാർലമെന്റ് മാർച്ച് എന്നീ സമരപരിപാടികൾ നടത്തിക്കഴിഞ്ഞു കൂടാതെ എല്ലാ ജില്ലകളിലും നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടുണ്ട് ഫെബ്രുവരി പതിനെട്ടാം തീയതി മുതൽ തൃശ്ശൂരിൽ നിന്നും ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ ഇരുപത്തിയൊന്നാം തീയതി ഗാന്ധി പാർക്കിൽ സമാപിക്കു
ന്നു
 
രാഷ്ട്രീയ പാർട്ടികളോടുള്ള അഭ്യർത്ഥന

 വരുന്ന 
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനമാണോ വയോജനങ്ങൾക്ക് പതിനായിരം രൂപ പെൻഷൻ നൽകും എന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സഹായിക്കാൻ ആണ് സംഘടനയുടെ തീരുമാനം ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യേണ്ടി വരും 
 ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ സംഘടനകളുടെ എല്ലാ നേതാക്കന്മാരെയും അണിനിരത്തിക്കൊണ്ട് സംഘടനയുടെ ജില്ലാ കമ്മിറ്റി നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരവും പതിനേഴാം തീയതി 10 30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിൽ എത്തിച്ചേരുമ്പോൾ സംസ്ഥാന നേതാക്കൾ അത് സംബോധന ചെയ്തു കൊണ്ട് സംസാരിക്കുന്നു  സ്നേഹപൂർവ്വം


 ഫഹദ് നോർത്ത്
 കൺവീനർ
 അനിൽ ചൊവ്വര
 സഹ കൺവീനർ
 എസ് എ റഹീം
 സ്വാഗതസംഘം കൺവീനർ 
 ബിജു തങ്കപ്പൻ
 ട്രഷറർ
 സജ്ജാദ് സഹീർ മീഡിയ കൺവീനർ
 ഷീജ ജസ്റ്റിൻ 
 വനിതാ വിങ്ങ് കോഡിനേറ്റർ

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0