ചാറ്റുകളുടെ ചെറുഭാഗങ്ങൾ മാത്രമാണ് പുറത്തുവിട്ടത്.... ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Rahul-palakkad-mla
മാവേലിക്കര: ലൈംഗിക പീഡനപരാതിയിൽ ജാമ്യം ലഭിച്ചതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായാണ് പ്രതികരിച്ചത്.
തനിക്കെതിരെയുള്ള പരാതികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉന്നംവെച്ചുള്ള ഗൂഢാലോചനയാണെന്നും ഇതിന്റെ പിന്നിൽ പുറത്തുനിന്നുള്ള നീചപ്രവർത്തികളാണെന്നും അതിജീവിതമാരെ വെല്ലുവിളിച്ചുകൊണ്ട് പ്രതികരിച്ചു രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെ ഉണ്ടായ എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങളാണെന്നും പൂർണ്ണരൂപം പുറത്തുവിടണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു.
പല വിഷയങ്ങളും സത്യസന്ധമായി പുറത്തുവിടുന്നില്ല. സത്യം എന്താണെന്ന് കാലം തെളിയിക്കും. ഇതിന്റെ പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"അമ്മയുടെ കണ്ണീർ കണ്ടാണ് വളർന്നത്. ഒരു സ്ത്രീയോടും അപമര്യാദയായി ഇടപെട്ടിട്ടില്ല. ഫ്ലാറ്റ് വാങ്ങിത്തരാൻ ആവശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിത്തന്നുവെന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്."
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അദ്ദേഹത്തെ കാണാൻ ശ്രമിച്ചിട്ടില്ല. നടപടിക്ക് മുമ്പ് സതീശൻ തന്നെ കേൾക്കാത്തതിൽ സങ്കടമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













