ട്രംപ് അവതാരക ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിനിടെ കോപാകുലനായി ഇറങ്ങിപ്പോയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു

US President Donald Trump stormed out of NBC News Meet the Press after an angry interview with anchor Kristen Welker

Jun 9, 2026 - 16:05
 0
ട്രംപ് അവതാരക ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിനിടെ കോപാകുലനായി ഇറങ്ങിപ്പോയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എൻബിസി ന്യൂസിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അവതാരക ക്രിസ്റ്റൻ വെൽക്കറുമായുള്ള അഭിമുഖത്തിനിടെ കോപാകുലനായി ഇറങ്ങിപ്പോയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കാലിഫോർണിയയിലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന ആരോപണത്തിൽ തെളിവ് നൽകാൻ അവതാരക ആവർത്തിച്ച് ആവശ്യപ്പെട്ടതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തുടർന്ന് എൻബിസി, എബിസി, സിബിഎസ്, സിഎൻഎൻ തുടങ്ങിയ മാധ്യമങ്ങളെല്ലാം അഴിമതി നിറഞ്ഞതാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.ട്രംപ് പറഞ്ഞ വാക്കുകൾഅഭിമുഖം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ് അവതാരകയെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ട്രംപ്  നിങ്ങൾ ഒന്നുകിൽ അഴിമതിക്കാരിയാണ്, അല്ലെങ്കിൽ മണ്ടിയാണ്... എനിക്ക് മതിയായി, നന്ദി ഡാർലിംഗ്, നമുക്കിത് ഇവിടെ അവസാനിപ്പിക്കാം."ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം തൻ്റെ മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞ് അവിടെ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0