ബഹിരാകാശ യാത്രിക സുനിത വില്യംസ് വിരമിച്ചു

The turning point in her life was when she joined the US Naval Academy in 1983

Jan 22, 2026 - 00:16
Jan 22, 2026 - 00:58
 0
ബഹിരാകാശ യാത്രിക സുനിത വില്യംസ് വിരമിച്ചു

ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇതാ ഔദ്യോഗികമായി വിരമിച്ചു. 27 വർഷം നീണ്ടുനിന്ന സേവനത്തിനാണ് അവസാനമായത്. വെറും പത്തു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്പോയ സുനിത, സാങ്കേതിക കാരണങ്ങളാൽ ഒൻപതര മാസത്തോളം അവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയെത്തിയത്. 1983-ൽ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നതാണ് ജീവിതത്തിൽ  വഴിത്തിരിവായത്. തന്റെ കരിയറിൽ ആകെ 608 ദിവസങ്ങൾ സുനിത ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചിലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിത്. 1998-ൽ നാസയിൽ തിരഞ്ഞെടുക്കപ്പെട്ട സുനിത, 2006-ലാണ് തന്റെ ആദ്യ ബഹിരാകാശ യാത്ര നടത്തിയത്,. തുടർന്ന് 2012-ൽ രണ്ടാമത്തെ ദൗത്യത്തിലും പങ്കാളിയായി.ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും സുനിതയ്ക്കുണ്ട്.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0