ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
Amma Sharanya the accused in the case of killing a one and a half year old boy by throwing him against the sea wall in Kannur
കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 'അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡിഷണൽ ജില്ലാ സെഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയും ശരണയുടെ സുഹൃത്തുമായ വാരം പുന്നക്കൽ ഹൗസിൽ നിഥിനെ വെറുതെവിട്ടു. പിഴ അടച്ചില്ലെങ്കിൽ ഒരു വര്ഷം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ വിധി കേട്ട് ശേഷം ശരണ്യ പൊട്ടിക്കരഞ്ഞു. 2020 ഫെബ്രുവരി 11 നാണ് കൊലപാതകം നടന്നത്. അതിവൈകാരികമായാണ് വിചാരണഘട്ടങ്ങളിൽ കോടതി സ്വീകരിച്ച നിലപാട്. കേസ് കൈകാര്യം ചെയ്യുന്നതിൽ പ്രോസിക്യൂട്ടർ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













