ചരിത്രത്തിലാദ്യമായി തമിഴ്‌നാട്ടിൽ വിദ്യാർത്ഥി പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഒരുങ്ങുന്നു
Tamil Nadu government schools to hold student parliament elections in July 2026
ചരിത്രത്തിലാദ്യമായി തമിഴ്‌നാട്ടിൽ വിദ്യാർത്ഥി പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഒരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ 'മഗിഴ് മുറ്റം'പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഭരണ പങ്കാളിത്തവും വളർത്തിയെടുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തും. മത്സരിക്കാനുള്ള യോഗ്യതഎല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെങ്കിലും, മത്സരിക്കാൻ നിർദ്ദിഷ്ട ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ യോഗ്യതയുള്ളൂ.
ഓരോ സ്കൂളിലും കുറിച്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെ 5 ഹൗസുകൾ ഉണ്ടായിരിക്കും. ഓരോ ഹൗസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കായി 5 പ്രധാന മന്ത്രിസ്ഥാനങ്ങൾ ഉണ്ടായിരിക്കും. നറുക്കെടുപ്പിലൂടെയാണ് ഇവർക്ക് വകുപ്പുകൾ വിഭജിച്ചു നൽകുക. ലിംഗസമത്വം ഉറപ്പാക്കുന്നതിനായി കോ-എഡ്യൂക്കേഷൻ സ്കൂളുകളിൽ കർശന നിർദ്ദേശമുണ്ട്. ഒരു ഹൗസിലെ ഹൗസ് ക്യാപ്റ്റൻ ആൺകുട്ടിയാണെങ്കിൽ, അവിടുത്തെ സ്റ്റുഡന്റ് മിനിസ്റ്റർ നിർബന്ധമായും പെൺകുട്ടിയായിരിക്കണം.ഈ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാനും വിദ്യാർത്ഥികളെ നയിക്കാനും സ്കൂളുകളിൽ പ്രത്യേക ടീച്ചർ കോർഡിനേറ്റർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













