എപി ഷൗക്കത്ത് അലിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു
Shoukath Ali appointed Kozhikode City Police commissioner
എ.പി. ഷൗക്കത്ത് അലിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ആയി സേവനമനുഷ്ഠിക്കവെയാണ് അദ്ദേഹത്തിന് കോഴിക്കോട്ടേക്ക് പുതിയ നിയമനം ലഭിക്കുന്നത്. തലശ്ശേരി ഡിവൈ.എസ്.പി ആയിരിക്കെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവരെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിൽ അംഗമായിരുന്നു.മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











