എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി ഇഡി രംഗത്തുവന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു
Pinarayi Vijayan questioned the basis on which the ED has introduced the bribery angle
എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി ഇഡി രംഗത്തുവന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കകത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. പിന്നെങ്ങനെ അത് പുറത്തുവരാന്‍ ഇടയായി? ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുവിടുന്നു. തനിക്ക് ഒരു കത്തും, അറിയിപ്പും ലഭിച്ചില്ല. ഇഡി ഉയർത്തുന്ന ആരോപണത്തിന്റെ സ്വഭാവം മാറി. യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന സംശയം ഉയരുന്ന സാഹചര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
എന്ത് കൊണ്ടു താൻ പ്രതികരിക്കുന്നില്ല എന്ന് ചിലർ ചോദിക്കുന്നു. നിയമ നടപടികകളുടെ ഭാഗമായി വീണ അടക്കം മറുപടികൾ നൽകി. മറുപടി കൊണ്ടോ വസ്തുത കൊണ്ടോ അടങ്ങുന്നതല്ല ഈ ആക്രമണം നടത്തുന്നവരുടെ താല്പര്യം. വീണ എല്ലാം സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ച കള്ളവും. സംഘപരിവാർ രാഷ്ട്രീയ ആയുധമായിട്ടാണ് കേന്ദ്ര ഏജൻസികൾ ഇടപെടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











