മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ തലസ്ഥാനത്ത് വനിതകൾക്കായി "നൈറ്റ് മീറ്റ് "

Aug 10, 2026 - 07:13
Aug 10, 2026 - 10:13
 0
മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ തലസ്ഥാനത്ത് വനിതകൾക്കായി "നൈറ്റ് മീറ്റ് "

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ വനിതകൾക്കായി തിരുവനന്തപുരത്ത് "നൈറ്റ് മീറ്റ് "

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം നഗരത്തിൽ വനിതകൾക്കായി പ്രത്യേക രാത്രി കൂട്ടായ്മ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14ന് നടക്കുന്ന പരിപാടിയിൽ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ സുരക്ഷിതമായി പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനുമായി വ്ലോഗർമാരുടെ യോഗം ആഗസ്റ്റ് 9ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ഹൗസിൽ നടന്നു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.

വനിതകൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ഒരുമിച്ചുകൂടാനും ആഘോഷങ്ങളിൽ പങ്കാളികളാകാനും അവസരമൊരുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.

സാംസ്കാരിക പരിപാടികൾ, വിവിധ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്റ്റാളുകൾ, ഫുഡ് കോർട്ട് തുടങ്ങിയവയും കൂട്ടായ്മയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

വനിതകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ പ്രത്യേക കൂട്ടായ്മയ്ക്ക് വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0