റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തി
E coli bacteria found in drinking water at railway stations
റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തി. നാല് റെയിൽവേ സോണുകളിലെ എട്ട് സ്റ്റേഷനുകളിൽ വാട്ടർ കൂളറുകളിൽ നിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളുകളിലാണ് ഇ കോളി ബാക്ടീരിയ കണ്ടെത്തിയത്. പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെ എട്ട് സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകളിൽ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സതേൺ റെയിൽവേയിലെ കോയമ്പത്തൂർ, പാലക്കാട് ജംഗ്ഷൻ, സൗത്ത് സെൻട്രൽ റെയിൽവേയിലെ ഹൈദരാബാദ്, സെൻട്രൽ റെയിൽവേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭീവണ്ടി റോഡ്, കല്യാൺ, ലോണാവള, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നിവിടങ്ങളിലാണ് കുടിവെള്ളത്തിൽ ഇ കോളി സാന്നിധ്യം വ്യക്തമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











