സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 7.8 ശതമാനം വർധിച്ചതായി കണക്കുകൾ

Gross value added a key indicator of economic activity excluding taxes and subsidies

Sep 1, 2026 - 10:18
 0
സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 7.8 ശതമാനം വർധിച്ചതായി കണക്കുകൾ

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 7.8 ശതമാനം വർധിച്ചതായി കണക്കുകൾ.   2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 75.46 ലക്ഷം കോടി രൂപയിൽ നിന്ന് 2026-27ലെ ആദ്യ പാദത്തിൽ 81.36 ലക്ഷം കോടി രൂപയായി ജിഡിപി ഉയർന്നു. ഇതോടെ ജിഡിപി വളർച്ചാ നിരക്ക് 7.8 ശതമാനമായി. ആഗോളതലത്തിലെ പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥയിൽ വലിയ വളർച്ച കൈവരിച്ചിരിക്കുകയാണ് രാജ്യം. നികുതികളും സബ്‌സിഡികളും ഒഴിവാക്കിയുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന സൂചകമായ മൊത്ത മൂല്യവർധന 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി. 2026-27 വർഷത്തിൽ ഏഴ് ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ പ്രവചിച്ചിരുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0