കെറ പദ്ധതി: ലോകബാങ്ക് ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കൽ വൈകുന്നു.

2,365.5 crores for the welfare of farmers with the help of the World Bank.

Apr 26, 2025 - 16:33
 0
കെറ പദ്ധതി: ലോകബാങ്ക് ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കൽ വൈകുന്നു.


ലോകബാങ്കിന്റെ സഹായത്തോടെ കർഷകരുടെ ക്ഷേമത്തിനായി 2,365.5 കോടി രൂപയുടെ 'കെറ'പദ്ധതിക്ക് ഫണ്ടുകൾ അനുവദിച്ചിട്ടും നടപ്പാക്കൽ വൈകുന്നതിൽ വിമർശനം നേരിടുകയാണ് സർക്കാർ. 15 ലക്ഷം കർഷകരെ സഹായിക്കുന്നതിനായി സ്മാർട്ട് കൃഷി, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, വിപണന സംവിധാനം എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് കെറ.​ സർക്കാർ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടും, ഭരണകൂടത്തിലെ അനിശ്ചിതത്വം, ഉദ്യോഗസ്ഥരുടെ വീഴ്ചകൾ, ഫണ്ടുകളുടെ ദുരുപയോഗം എന്നിവ മൂലം പദ്ധതികളുടെ നടപ്പാക്കൽ വൈകുകയാണ്.  ഇത് കർഷകരുടെ ക്ഷേമത്തിനും വികസനത്തിനും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.​

പദ്ധതി നടപ്പായാൽ 5 ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം പേർക്ക് പരോക്ഷമായും ഗുണം ലഭിക്കും. എന്നിട്ടും  വകുപ്പുകളുടെ തർക്കത്തിൽ തട്ടി മുടങ്ങുകയാണ് പദ്ധതി. കേരള സർക്കാർ കൈക്കൊണ്ട നടപടികളെ കരാർ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമായി ലോകബാങ്ക് വിലയിരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ലോകബാങ്ക് ഫണ്ട് ചെലവുകൾക്കായി വിനിയോഗിച്ചെന്ന് ആരോപണവും നിലനിൽക്കുന്നുണ്ട്. 



What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0