മെയ് 23 മുതൽ 27 വരെ എസ്ബിഐ ശാഖകളുടെ പ്രവർത്തനം മുടങ്ങും

SBI branches will remain closed from May 23 to 27

May 22, 2026 - 22:56
 0
മെയ് 23 മുതൽ 27 വരെ എസ്ബിഐ ശാഖകളുടെ പ്രവർത്തനം മുടങ്ങും

മെയ് 23 മുതൽ 27 വരെ എസ്ബിഐ ശാഖകളുടെ പ്രവർത്തനം മുടങ്ങും. അവധി ദിവസങ്ങളും ജീവനക്കാരുടെ പണിമുടക്കും കാരണമാണ്  തുടർച്ചയായി അഞ്ച് ദിവസം അടഞ്ഞു കിടക്കുക.  നാലാം ശനിയാഴ്ചയും ഞായറാഴ്ചയുമുള്ള പതിവ് ബാങ്ക് അവധികൾക്ക് തൊട്ടുപിന്നാലെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ ബുധനാഴ്ച ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധി കൂടിയാണ്. വ്യാഴാഴ്ചയും ബക്രീദ് അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ ബാങ്ക് ശാഖകളുടെ അടച്ചുപൂട്ടൽ ആറ് ദിവസം വരെ നീളാൻ സാധ്യതയുണ്ട്. പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾക്കായി എ.ടി.എമ്മുകൾ, കസ്റ്റമർ സർവീസ് പോയിന്റുകൾ, മൊബൈൽ ബാങ്കിംഗിനായുള്ള യോനോ  ആപ്പ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ എസ്.ബി.ഐ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0