തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം നിരസിച്ച് വേടൻ

Vedan rejected the organizers' attempt to wear a turban on him.

Jun 19, 2025 - 15:05
 0
തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം  നിരസിച്ച് വേടൻ

തന്നെ തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം  നിരസിച്ച് വേടൻ. തലപ്പാവ് അണിയിക്കുന്നത് തടയുകയും കയ്യില്‍ വാങ്ങുകയും ചെയ്തു. സംഘാടകര്‍ പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു.അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് വേടന്റെ പ്രതികരണം. ചടങ്ങിൽ അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികൾ ബഹുജന പങ്കാളിത്തത്തോടെ നടത്തണം. പട്ടികജാതിക്കാർ അടക്കമുള്ളവർ ഇപ്പോഴും സനാതനത്തിന്റെ അടിമകളാണെന്നും വേടൻ  പ്രതികരിച്ചു. അയ്യങ്കാളിയെ ലോകമറിയുന്ന രീതിയിൽ ആഘോഷിക്കപ്പെടണം. അവരെ പൊതുസമൂഹം അംഗീകരിക്കുന്ന കാലം വരുമെന്നും പട്ടികജാതിക്കാർ എപ്പോഴും പട്ടികജാതിക്കാർ തന്നെയായി തുടരുകയാണെന്നും വേടൻ  പറഞ്ഞു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0