നടി സൗക്കാർ ജാനകി അന്തരിച്ചു
Actress Soukkar Janaki passed away
നടി സൗക്കാർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ ചികിൽത്സയിലായിരുന്നു. മലയാളി പ്രേക്ഷകർക്കും സൗക്കാർ ജാനകി ഏറെ പരിചിതയാണ്. മമ്മൂട്ടി നായകനായ ‘സൂര്യമാനസം’ എന്ന ചിത്രത്തിലെ മറിയ എന്ന കഥാപാത്രമാണ് മലയാളത്തിൽ താരത്തിന്റെ ശ്രദ്ധേയമായ വേഷങ്ങളിലൊന്ന്. മമ്മൂട്ടി അവതരിപ്പിച്ച പുട്ടുറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് സൗക്കാർ ജാനകി ചിത്രത്തിലെത്തിയത്. ചിത്രത്തിലെ വൈകാരികമായ രംഗങ്ങളിൽ മമ്മൂട്ടിക്കൊപ്പം ജാനകിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ശിവാജി ഗണേശൻ, എൻ.ടി. രാമറാവു, എ. നാഗേശ്വര റാവു, ഡോ. രാജ്കുമാർ തുടങ്ങിയ അതികായന്മാർക്കൊപ്പം വിവിധ ഘട്ടങ്ങളിൽ ജാനകി അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചുട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











