തുടരും ചിത്രം ഏറ്റെടുത്ത ആരാധകർക്ക് നന്ദി പറഞ്ഞു മോഹൻലാൽ
Ticket bookings are seeing a huge surge as the first day shows are over.
മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിന ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ ടിക്കറ്റ് ബുക്കിങ്ങിന് വലിയ കുതിപ്പാണ് കാണുന്നത്. സിനിമ ഏറ്റെടുത്ത ആരാധകർക്ക് നന്ദി പറയുകയാണ് മോഹൻലാൽ. ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദിയെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് തുടരും. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













