നന്ദി തരുൺ: മലയാളിയുടെ സ്വന്തം ലാലേട്ടനെ തിരിച്ചു തന്നല്ലോ

After watching the film, everyone is thanking director Tarun Murthy.

Apr 26, 2025 - 00:18
 0
നന്ദി തരുൺ: മലയാളിയുടെ സ്വന്തം ലാലേട്ടനെ തിരിച്ചു തന്നല്ലോ

തുടരും ചിത്രം കണ്ടതോടെ എല്ലാവരും സംവിധായകൻ തരുൺ മൂർത്തിയോട് നന്ദിപറയുകയാണ്. മലയാളിയുടെ സ്വന്തം ലാലേട്ടനെ തിരിച്ചു തന്നതിലുള്ള സന്തോഷമാണ് ആരാധകർക്ക്. ഷൺമുഖമെന്ന കഥാപാത്രത്തിലൂടെ ലാലേട്ടൻ തന്റെ സ്വാഭാവിക അഭിനയം ഒരു മാജിക് പോലെ പ്രേക്ഷകരിലെത്തിക്കുന്നു. മലയാളികളുടെ ഏറെ പ്രിയപ്പെട്ട പ്രണയജോഡികളാണ് ശോഭന ലാൽ കൂട്ടുകെട്ട്. ആ ജോഡിയുടെ ഭംഗിയും ലാളിത്യവും സിനിമയിലുടനീളം കാണാം. 

തന്റെ കുടുംബവും ഒരു അംബാസിഡർ കാറും ഏതാനും കൂട്ടുകാരുമൊക്കെ ചേരുന്ന ഒരു ചെറിയ ലോകമാണ് ഷൺമുഖത്തിന്റേത്. തന്റെ കാർ കുടുംബത്തിലെ ഒരംഗമാണ്. ആ കാർ ആരെങ്കിലും തൊട്ടാൽ ഷൺമുഖം ആള് മാറും.

ഷൺമുഖത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നു. ചെറുതായി കണ്ട ആ വിഷയം ഷണ്മുഖത്തെ വിടാതെ പിന്തുടരുന്നു. ആ വിഷയം ഷൺമുഖം എങ്ങനെ കൈകാര്യം ചെയുന്നു എന്നത് വളരെ രസകരമായിട്ടാണ് തരുൺ പറഞ്ഞുപോകുന്നത്. ലാലിന്റെ ആരധകർക്ക് വേണ്ടതെല്ലാം ചിത്രം നൽകുന്നുണ്ട്. ലളിതമായ കണ്ടിരിക്കാവുന്ന ഒരു കുടുംബ ചിത്രം .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0