പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു

playback singer Suman Kalyanpur passes away

Jun 1, 2026 - 20:54
Jun 1, 2026 - 20:58
 0
പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈ ലോഖണ്ഡ്‌വാലയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അവസാന നിമിഷങ്ങളിൽ അവർ തൻ്റെ പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഹിന്ദിക്ക് പുറമെ മറാഠി, അസമീസ്, കന്നഡ, ബംഗാളി, ഗുജറാത്തി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സുമൻ കല്യാൺപുരിൻ്റെ സംസ്കാര ചടങ്ങുകൾ മുംബൈയിലെ വിലേ പാർലെയിലുള്ള പവൻഹംസ് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0