പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
Famous Tamil film actor and director K Bhagyaraj known as the scriptwriter has passed away
തിരക്കഥാ മന്നൻ എന്നറിയപ്പെടുന്ന പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത ചലച്ചിത്രതാരം പൂർണിമ ജയരാമാണ് ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായിയാണ് സിനിമയിലെത്തിയത്. 1979-ൽ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങൾ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി. 'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാട്കൾ', 'മുന്താണൈ മുടിച്ച്', 'ചിന്ന വീട്', 'ഡാർലിങ് ഡാർലിങ് ഡാർലിങ്' തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും അതിൽ ഭൂരിഭാഗത്തിലും നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











