കോഴിക്കോട്ടെ തീപ്പിടുത്തം മേയർ അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

BJP demands action against Mayor and others in Kozhikode fire

May 21, 2025 - 00:16
 0  1
കോഴിക്കോട്ടെ തീപ്പിടുത്തം മേയർ അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

കോഴിക്കോട്ടെ തീപ്പിടുത്തം മേയർ അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. തീപ്പിടിത്തത്തിൽ അധികാരികളുടെ അലംഭാവം ആരോപിച്ചാണ് മേയർ ബീന ഫിലിപ്പിനും നഗരസഭയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്. തീപ്പിടിത്തം വ്യാവസായിക മേഖലയെ തകർത്തതും, അനേകം പേര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചതുമായ പശ്ചാത്തലത്തിലാണ് ബിജെപി പ്രതിഷേധം ശക്തമാക്കുന്നത്. കോഴിക്കോട് നഗരത്തിലെ വ്യവസായ ഭവനങ്ങളിലും ഗോദൗണുകളിലുമാണ് തീപിടിത്തം ഉണ്ടായത്. നിരവധി കടകളും സംരംഭങ്ങളും തീയിൽ പൂർണമായും നശിച്ചു. തീപിടിത്തം ദൗർഭാഗ്യകരമാണ്. സർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്യാൻ തയ്യാറാണ്. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടക്കും. ഊഹാപോഹങ്ങൾ പരത്തേണ്ടതല്ലെന്നായിരുന്നു മേയറുടെ പ്രതികരണം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0