ജെ.ബി.കോശിയെ ഓർത്ത മുഖ്യമന്ത്രി ഹരിഹരൻ നായരെ മറന്നു.വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ: ഡി.എസ്.ജെ.പി

Jun 26, 2026 - 09:47
Jun 26, 2026 - 10:31
 0
ജെ.ബി.കോശിയെ ഓർത്ത മുഖ്യമന്ത്രി ഹരിഹരൻ നായരെ മറന്നു.വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ: ഡി.എസ്.ജെ.പി

 ജെ.ബി.കോശിയെ ഓർത്ത മുഖ്യമന്ത്രി ഹരിഹരൻ നായരെ മറന്നു: വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ എന്ന് ഡി എസ് ജെ പി

 കൊച്ചി:ക്രിസ്ത്യാനികൾക്കുള്ള ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പഠിച്ച നടപ്പിലാക്കുമെന്ന് അസംബ്ലിയിൽ പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് അതിനുമുമ്പ് വന്ന മുന്നോക്ക സമുദായക്കാർക്കുള്ള ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അവഗണിച്ചു എന്ന ചോദ്യമിട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. 

"പുതിയ ഭരണത്തിൽ ആശാവഹമായ പല ചൂവടുവെപ്പുകളും പ്രഖ്യാപിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ഈ വിഷയത്തിൽ ജാതീയമായ ഒരു നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. 

"വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ എന്ന് സതീശൻ മേനോൻ തിരിച്ചറിയണം. ഇത് ജാതി പറച്ചിൽ അല്ല പക്ഷേ ജാതീയമായ വിവേചനത്തോടുള്ള പ്രതിഷേധമാണ്" ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു. 

"ഈ വിഷയത്തിൽ എൻഎസ്എസ്, എറണാകുളം കരയോഗം, യോഗക്ഷേമസഭ, സംവരണം ഇല്ലാത്ത ക്രിസ്ത്യൻ സമുദായ സംഘടനകൾ തുടങ്ങിയവർ പാലിക്കുന്ന കാതടപ്പിക്കുന്ന മൗനം ഞെട്ടിപ്പിക്കുന്നു."ഹരിഹരൻ നായർകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡിൽ നിന്നും തിരുവനന്തപുരം വരെ ഡി എസ് ജെ പി നായർ ഐക്യവേദിയുമായി ചേർന്ന് അവകാശ യാത്ര നടത്തിയിരുന്നു.

മറ്റു മതസംഘടനകളെയും ജാതി വ്യവസ്ഥകളെയും അംഗീകരിക്കുകയും നായർ ഉൾപ്പെടുന്ന മുന്നാക്കക്കാരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇടതുപക്ഷമുന്നണിയുടെ നയം തന്നെ മുഖ്യമന്ത്രി തുടരുന്നത് വളരെ വേദനിപ്പിക്കുന്നു എന്ന് പാർട്ടി പ്രസിഡൻറ് വ്യക്തമാക്കി. 

രാഷ്ട്രീയമായി ഒരുമിച്ച് നിൽക്കാത്തത് ശക്തമായ വോട്ട് ബാങ്ക് ഉള്ള മുന്നോക്ക സമുദായങ്ങൾക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

ഈ നിലപാട് മാറ്റി മുന്നോക്ക സമുദായക്കാരുടെ ആശങ്ക മാറ്റാൻ ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണം, ഡി എസ് ജെ പി ആവശ്യപ്പെട്ടു.

നിലവിൽ എൻഡിഎയുടെ ഘടകകക്ഷിയാണ് ഡി എസ് ജെ പി.

9400911911

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0