കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

A YouTuber and her boyfriend were arrested with MDMA in Kochi

Jul 10, 2025 - 11:35
 0
കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന് ലഭിച്ച രസഹ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരെയും തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്നും വിൽക്കാൻ വേണ്ടിയാണോ കൊണ്ടുവന്നതെന്നും പോലീസ് അന്വേഷിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0