ഖാദി പ്രോത്സാഹനത്തിന് കൂടുതൽ പദ്ധതികൾ: മന്ത്രി ബിന്ദു കഷ്ണ

Jul 25, 2026 - 18:25
 0

ഖാദി പ്രോത്സാഹനത്തിന് കൂടുതൽ പദ്ധതികൾ: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം:ഖാദി വസ്ത്രങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് വനിതാ-ശിശുവികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കരുനാഗപ്പള്ളി മുനിസിപ്പൽ സമുച്ചയ അങ്കണത്തിൽ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഖാദി വസ്ത്രങ്ങൾ ദേശീയതയുടെ പ്രതീകമാണ്. സർക്കാർ സ്ഥാപനങ്ങളിൽ ഉത്പന്നങ്ങളുടെ പ്രചാരംവർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണനയിലാണ്. മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന് മുന്നോടിയായി വരുമാന പിന്തുണ പദ്ധതികളും ഇൻസെന്റീവ് വിതരണവും നടപ്പാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരുനാഗപ്പള്ളി ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്‌ഘാടനവും നിർവഹിച്ചു. 

സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി. ആദ്യവില്‍പ്പന കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ പി സോമരാജന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബീന ജോണ്‍സണ്‍ സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നടത്തി. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സി രാജന്‍ മുഖ്യാതിഥിയായി.

 സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി മോഹന്‍ദാസ്, മുനമ്പത്ത് ഗഫൂര്‍, പി രാജു, എം ശോഭന, ആശാ അനില്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി രാജേഷ്, നഗരസഭാ സെക്രട്ടറി വി.എസ് സന്ദീപ്കുമാര്‍, ഖാദി ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0