കൊല്ലത്തു മൈലക്കാട് ദേശീയ പാത തകർന്നു. ഗതാഗതം പൂർണമായി നിയന്ത്രിച്ചിരിക്കുന്നു
The Mylakkad National Highway in Kollam has collapsed. Traffic has been completely restricted
കൊല്ലത്തു മൈലക്കാട് ദേശീയ പാത തകർന്നു. തുടർന്ന് കൊല്ലത്തു ദേശീയപാത ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. 500 മീറ്ററോളം റോഡ് ഇടിഞ്ഞു താണിട്ടുണ്ട്. സർവീസ് റോഡും ഇടിഞ്ഞിട്ടുണ്ട്. റോഡിൽ മണ്ണിട്ട് ഉയർത്തിയ മേഖലയാണ് ഇടിഞ്ഞു താണിട്ടുള്ളത്. സ്കൂൾ ബസ്സ് ഉൾപ്പെടെ അപകടത്തിൽപെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. നേരത്തെ കൂരിയാട്, കാസർഗോഡ്, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ദേശീയപാത നിർമാണത്തെത്തുടർന്ന് റോഡ് പൊളിഞ്ഞ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട്. തുടരെ ഇത്തരം അവസ്ഥകൾ വർദ്ധിക്കുന്നത് ജനങ്ങൾക്ക് റോഡിലൂടെ യാത്ര ചെയ്യാൻ ഭയപ്പെടുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













