ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ പുലർത്തുന്ന ജാഗ്രത തുടരണം - മന്ത്രി രമേശ് ചെന്നിത്തല
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ പുലർത്തുന്ന ജാഗ്രത തുടരണം- മന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴ/ഹരിപ്പാട്: ജനാധിപത്യം പൂർണാ ർത്ഥത്തിൽ നിലനിൽക്കണമെങ്കിൽ വാർത്താ മാധ്യമങ്ങളുടെ സജീവമായി ഇടപെടൽ അനിവാര്യമാണെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാൻ മാധ്യമങ്ങൾ പുലർത്തുന്ന ജാഗ്രത തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് പ്രസ് ക്ലബ് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള വിഷയങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ, പ്രാദേശിക മാധ്യമപ്രവർത്തകർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകർക്ക് പരിരക്ഷ ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി നടപ്പിലാക്കുന്ന കാര്യത്തിൽ സാധ്യതകൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. എം. ഗഫൂർ, ട്രഷറർ അനിൽ ജി. മുതുകുളം , സജീവ് സേനൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് അംഗങ്ങൾ ചേർന്ന് മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













