64 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി തൃശൂർ ഒരുങ്ങിക്കഴിഞ്ഞു
Thrissur is all set for the 64th State School Arts Festival
കൗമാര കലാമേളക്ക് തുടക്കമാവുകയാണ്.64 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. ജനുവരി 14 മുതൽ 18 വരെയാണ് കലാമേള അരങ്ങേറുക. ജനുവരി 18ന് സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാന വേദി. മുഖ്യമന്ത്രി പിണറായി വിജയൻ കൗമാര കലോൽത്സവത്തിന് തിരി തെളിയിക്കും. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 5ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. പൂക്കളുടെ പേരുകളാണ് ഓരോ വേദിക്കും നൽകിയിരിക്കുന്നത്. കലോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്കും മത്സര ഫലങ്ങൾക്കുമായി ഔദ്യോഗിക വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. അനിൽ ഗോപൻ തയ്യാറാക്കിയ തൃശ്ശൂരിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെ ഉൾകൊള്ളുന്ന ലോഗോ പ്രകാശനം ചെയ്തു.
എല്ലാ വേദികളിലും മത്സരങ്ങൾ കുട്ടികൾക്കും കാണികൾക്കും ബുദ്ധിമുട്ടില്ലാതെ ആസ്വദിക്കാവുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പാലസ് ഗ്രൗണ്ടിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം, എന്നിവ പ്രധന വേദിയിൽ അരങ്ങേറും. ഹരിതചാട്ടം പാലിച്ചു കലോൽത്സവം നടത്തുന്നതിനായി 1000 ഗ്രീൻ വോളന്റീയർമാരെ നിയോഗിച്ചിട്ടുണ്ട്.
പാലക്കാട് പൊറ്റശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് തീം സോങ് തയ്യാറാക്കിയിരിക്കുന്നത്. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ സർക്കാർ ഗ്രാൻഡ് നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













