മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെ ബോക്സിങ് റിങ്ങിലേക്ക് പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് എസ് ശ്രീശാന്ത്
Former Indian cricketer S Sreesanth has publicly challenged Harbhajan Singh to a boxing ring
മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെ ബോക്സിങ് റിങ്ങിലേക്ക് പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് എസ്. ശ്രീശാന്ത്. എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ തയ്യറാണോ? കോൺട്രാക്റ്റിൽ ഒപ്പിട്ട് വരാൻ സാധിക്കുമോ?" എന്ന് ശ്രീശാന്ത് ഹർഭജനോട് ചോദിച്ചു. ഹർഭജൻ സിങ് അടുത്തിടെ ഒരു പുതിയ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഈ പരസ്യം പഴയ സ്ലാപ്പ്ഗേറ്റ് സംഭവത്തെ പരിഹസിക്കുന്ന രീതിയിലുള്ളതായിരുന്നുവെന്ന് ശ്രീശാന്ത് ആരോപിക്കുന്നു. ഈ പരസ്യത്തിലൂടെ ഹർഭജൻ ഏകദേശം 80 ലക്ഷം മുതൽ 1 കോടി രൂപ വരെ സമ്പാദിച്ചതായും ശ്രീശാന്ത് പറഞ്ഞു. ഹർഭജനുമായുള്ള എല്ലാ സൗഹൃദവും താൻ അവസാനിപ്പിച്ചതായും അദ്ദേഹത്തെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തതായും താരം വ്യക്തമാക്കി. സർദാർമാർക്കും വേണ്ടി ദയവായി റിങ്ങിലേക്ക് വരൂ, ഞാൻ കാത്തിരിക്കുകയാണ്," ശ്രീശാന്ത് കൂട്ടിച്ചേർത്തു. 2008-ലെ ആദ്യ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരശേഷമാണ് ഹർഭജൻ ശ്രീശാന്തിനെ തല്ലിയ സംഭവം. തുടർന്ന് ഹർഭജന് വിലക്ക് നേരിടേണ്ടി വന്നു. ഈ പുതിയ പരസ്യവിവാദത്തോടെ പഴയ മുറിവുകൾ വീണ്ടും ചർച്ചയാവുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











