ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായി "മിന്നാമിന്നി " :പ്രതിഭകളെ ആദരിച്ചു.
Minnaaminni prathibhakal
Minnaminni-WhosetanExamplethrough-her-CharitableActivities-washonored.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായി 'മിന്നാമിന്നി'; പ്രതിഭകളെ അനുമോദിച്ചു
താനൂർ: ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ 'മിന്നാമിന്നി' കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി അനുമോദന സംഗമം സംഘടിപ്പിച്ചു. താനൂർ സുലൈഖ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ജനപ്രതിനിധികളുടെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
അമീഖ, അനീഖ എന്നിവരുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കൂട്ടായ്മ ഭാരവാഹി ബാവ വളാഞ്ചേരി സ്വാഗതം ആശംസിച്ചു. ഗ്രൂപ്പ് ചെയർപേഴ്സൺ ഖദീജ തിരൂർ അധ്യക്ഷത വഹിച്ചു.
താനൂർ മുനിസിപ്പൽ വൈസ് ചെയർമാൻ അഷറഫ് എം.പി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച അദ്ദേഹം, അശരണർക്ക് തണലേകാനും സമൂഹത്തെ ചേർത്തുപിടിക്കാനും 'മിന്നാമിന്നി' കൂട്ടായ്മ നടത്തുന്ന ജീവകാരുണ്യ ഇടപെടലുകൾ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
മുൻ മുനിസിപ്പൽ ചെയർമാൻ പി.പി. ഷംസുദ്ദീൻ, മുൻ ഡിവിഷൻ കൗൺസിലർ സുബൈർ എ.കെ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. താനൂർ പാലിയേറ്റീവ് സെക്രട്ടറി അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. കാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കൂട്ടായ്മയുടെ സേവനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ഗ്രൂപ്പ് സെക്രട്ടറി മുനീർ മമ്പുറം സംസാരിച്ചു.
തുടർന്ന് നടന്ന പ്രതിഭകളുടെ പരിചയപ്പെടൽ ചടങ്ങിനും ഗാനവിരുന്നിനും ശേഷം, ചടങ്ങിൽ പങ്കെടുത്തവർക്കായി വിപുലമായ സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. മുല്ലപ്പള്ളി ഫാറൂഖ് നന്ദി പ്രകാശിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













