അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അതേ ദിവസം പത്മശ്രീ ഏറ്റുവാങ്ങി രോഹിത് ശർമ്മ

Rohit Sharma received the Padma Shri on the same day he made his international cricket debut

Jun 23, 2026 - 20:38
Jun 23, 2026 - 20:44
 0
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അതേ ദിവസം  പത്മശ്രീ ഏറ്റുവാങ്ങി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അതേ ദിവസം തന്നെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചത്. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. 2007 ജൂൺ 23-നായിരുന്നു അയർലൻഡിനെതിരായ ഏകദിന മത്സരത്തിലൂടെ രോഹിത് ശർമ്മ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. രോഹിത് ശർമ്മയുടെ ഉജ്ജ്വലമായ ബാറ്റിംഗ് റെക്കോർഡുകൾക്ക് പുറമെ, അദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യ നേടിയ 2024 ടി20 ലോകകപ്പ്, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നീ വൻ വിജയങ്ങൾ കൂടി കണക്കിലെടുത്താണ് രാജ്യം അദ്ദേഹത്തെ ഈ വലിയ പുരസ്കാരം നൽകി ആദരിച്ചത്. പത്മശ്രീക്ക് മുൻപ് രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന (2020), അർജുന അവാർഡ് എന്നിവയും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0