വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Virat Kohli, who has won the hearts of fans through cricket, has announced his retirement from Test cricket.

May 12, 2025 - 22:05
 0
വിരാട് കോഹ്ലി  ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ക്രിക്കറ്റിലൂടെ ആരാധകർ നെഞ്ചേറ്റിയ വിരാട് കോഹ്ലി  ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ച ശേഷം കോഹ്‍ലിയുടെ നായകമികവിൽ ഇന്ത്യ നിരവധി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ജൂണിൽ നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ്, വിരാട് കോഹ്‌ലി തിങ്കളാഴ്ച ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു കോഹ്ലി പറഞ്ഞു. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടവാങ്ങുന്നു. ക്രിക്കറ്റിനോടും സഹതാരങ്ങളോടും എന്നെ കരുത്തരാക്കിയ ഓരോ വ്യക്തികളോടും നന്ദി പറയുന്നു. വിരാട് കോഹ്‌ലിയുടെ  വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ ആഘാതത്തിലാണ് ആരാധകരും ഇന്ത്യൻ ക്രിക്കറ്റ് ലോകവും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0