പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് കടവ് ആയ ശംഖുമുഖം കടപ്പുറത്തെ പുതിയ നിർമാണ പ്രവർത്തിമൂലം ആറാട്ടിന് തടസ്സമായി മാറുന്നു

The Shankhumukham the Aarattu Kadavu of the Padmanabha Swamy Temple is becoming an obstacle to the Aarattu due to the new construction work on the beach

Jul 24, 2026 - 20:03
 0
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് കടവ് ആയ ശംഖുമുഖം കടപ്പുറത്തെ പുതിയ നിർമാണ പ്രവർത്തിമൂലം ആറാട്ടിന് തടസ്സമായി മാറുന്നു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് കടവ് ആയ ശംഖുമുഖം കടപ്പുറത്തെ പുതിയ നിർമാണ പ്രവർത്തിമൂലം ആറാട്ടിന് തടസ്സമായി മാറുകയാണെന്ന് ഹിന്ദു ഐക്യവേദി. ആറാട്ട് മണ്ഡപമുള്ള കടൽ തീരത്തോട് അനുബന്ധിച്ചു സർക്കാരിന്റെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇപ്പോഴത്തെ നിർമാണ പ്രവർത്തി തുടർന്നാൽ ആറാട്ട് മണ്ഡപത്തിൽ ശ്രീ നരംസിംഹമൂർത്തി സ്വാമിയുടെ വാഹനം ഭക്തജനങ്ങൾക്ക് ദർശിക്കുവാനും പൂജാവിധികൾ യഥാസമയം കാണുവാനും സാധിക്കുകയില്ല. ആറാട്ടിന് തടസമുണ്ടാകുന്ന എല്ലാ നിർമാണ പ്രവർത്തികളും പൊളിച്ചു നീക്കുകയും തിരു ആറാട്ടും പൂജയും ഭക്ത ജനങ്ങൾക്ക് സുഗമമായി കാണുന്നതിന് നിശ്ചിത കാലയളവിനുള്ളിൽ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ ആവശ്യപ്പെട്ടു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0