വാൽപ്പാറ അപകടത്തിൽ ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി അന്തരിച്ചു
School bus driver noushad ali passed away
വാൽപ്പാറ അപകടത്തിൽ ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി അന്തരിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന നൗഷാദ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. നൗഷാദിന് വേണ്ട രീതിയിൽ ചികിത്സ ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു നൗഷാദ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











