തൃശൂരിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്.

One killed seven injured in truck mini pickup vehicle collision in Keralas Thrissur

Jun 12, 2026 - 18:22
 0
തൃശൂരിൽ പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്.

തൃശ്ശൂർ കേച്ചേരിയിൽ മിനി പിക്കപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ആനക്കല്ല് തെക്കൂട്ട് വീട്ടിൽ നിധിൻ ആണ് അപകടത്തിൽ മരണപ്പെട്ടത്. നിയന്ത്രണം വിട്ട മിനി പിക്കപ്പും ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. കനത്ത മഴയെ അവഗണിച്ചും കുന്നംകുളം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0