ദേശീയ ഡോക്ടേഴ്സ് ദിനം: സീനിയർ ആയുർവ്വേദ ഡോക്ടർമാരെ ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ ആദരിച്ചു.

National docters day

Jul 5, 2026 - 06:32
Jul 5, 2026 - 11:18
 0
ദേശീയ ഡോക്ടേഴ്സ് ദിനം: സീനിയർ ആയുർവ്വേദ ഡോക്ടർമാരെ ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ ആദരിച്ചു.

ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യകൊട്ടാരക്കര ഏരിയ സീനിയർ ആയുർവേദ ഡോക്ടർമാരെ ആദരിച്ചു.

കൊട്ടാരക്കര: "ബിഹൈൻഡ് ദി മാസ്ക്, ഹൂ ഹീൽസ് ദി ഹീലേഴ്സ് "

(Behind the mask, who heals the healers) എന്നതാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിനത്തിൻ്റെ പ്രമേയം. ജീവിതത്തിനും മരണത്തിനുമിടയിൽ മല്ലടിക്കുന്ന രോഗികൾക്ക് താങ്ങും തണലും പ്രതീക്ഷയുമായി മാറാറുള്ള സീനിയർ ആയുർവേദ ഡോക്ടർമാരായ ഡോ. സൂര്യദേവൻ, ഡോ. വിജയൻ, ഡോ. വി. മോഹനൻ പോറ്റി എന്നിവരെ ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ (എ.എം.എ.ഐ) മുൻസംസ്ഥാന കമ്മിറ്റി അംഗമായ ഡോ. ജയപാൽ  നവനീതം ആയുർവേദ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. എ.എം.എ.ഐ കൊട്ടാരക്കര ഏരിയ പ്രസിഡണ്ട് ഡോ. എ.ആർ. സ്മിത്ത്കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. സൂര്യദേവൻ ഉദ്ഘാടനം നിർവഹിച്ചു.എ.എം.എ.ഐ കൊട്ടാരക്കര ഏരിയ സെക്രട്ടറി ഡോ.അനീഷ മുരളി, ജോയൻ്റ് സെക്രട്ടറി ഡോ.സാജൻ ജേക്കബ് , വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. സൂര്യ ആനി ലൂയിസ്, ഡോ. ആര്യ, ഡോ.അരുൺ, ഡോ. എൽസ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0