നുവരി 1 മുതൽ പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്പന്നങ്ങൾ വിപണിയിലിറക്കാൻ സാധിക്കില്ല
products that do not comply with the new standards will not be able to be launched in the market
ജനുവരി 1 മുതൽ റഫ്രിജറേറ്റർ, ടിവി, എൽപിജി സ്റ്റൗ, കൂളിംഗ് ടവർ, ചില്ലറുകൾ എന്നിവയ്ക്ക് സ്റ്റാർ റേറ്റിംഗ് നിർബന്ധം. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. ഇനി മുതൽ പുതിയ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്പന്നങ്ങൾ വിപണിയിലിറക്കാൻ സാധിക്കില്ല. വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് പുതിയ തീരുമാനങ്ങൾ എടുത്തത്. വീട്ടാവശ്യത്തിനുള്ള ഉപകരണങ്ങൾ മാത്രമല്ല വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ശീതീകരണ സംവിധാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്യാസ് അടുപ്പുകൾക്ക് സ്റ്റാർ റേറ്റിങ് നിർബന്ധമാക്കിയത് പാചകവാതകത്തിന്റെ അമിത ഉപയോഗം കുറക്കാനും ഉപഭോക്താക്കളുടെ ചിലവ് കുറക്കാനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













