ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്ക് ഇനി എഐ ബോട്ട് ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാം

This feature, integrated into the GPT-4o model, provides unique product information in categories such as fashion, beauty, electronics, and home goods.

Apr 29, 2025 - 21:34
 0  0
ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്ക് ഇനി എഐ ബോട്ട് ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാം

ചാറ്റ്‌ജിപിടി ഉപയോക്താക്കൾക്ക് ഇനി എഐ ബോട്ട് ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാം. ജിപിടി -4o മോഡലിൽ സംയോജിപ്പിച്ച ഈ ഫീച്ചർ, ഫാഷൻ, ബ്യൂട്ടി, ഇലക്‌ട്രോണിക്സ്, ഹോം ഗുഡ്സ് തുടങ്ങിയ വിഭാഗങ്ങളിൽ തനതായ ഉത്പന്ന വിവരങ്ങൾ നൽകുന്നു. ഉപയോക്താക്കൾക്ക് ചിത്രങ്ങൾ, റിവ്യൂകൾ, നേരിട്ടുള്ള വാങ്ങൽ ലിങ്കുകൾ എന്നിവയുളള വ്യക്തിഗത ശുപാർശകൾ ലഭിക്കും. പരസ്യങ്ങളോ കമ്മീഷനുകൾ അടിസ്ഥാനമാക്കിയുള്ള ഫലങ്ങളോ ഇല്ലാതെ സുതാര്യവും ഉപയോഗകേന്ദ്രിതവുമായ അനുഭവമാണ് ലക്ഷ്യം. ഈ സേവനം ലോഗിൻ ചെയ്തവർക്കും ചെയ്യാത്തവർക്കും ലഭ്യമാണ്. 

ജിപിടി സ്റ്റോർ എന്ന പുതിയ പ്ലാറ്റ്ഫോം വഴി ഉപയോക്താക്കൾക്ക് വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള കസ്റ്റം എഐ ബോട്ടുകൾ കണ്ടെത്താനും പങ്കുവെക്കാനും കഴിയും. ഡെവലപ്പർമാർക്ക് അവരുടെ GPT-കളുടെ ഉപയോഗം അടിസ്ഥാനമാക്കി വരുമാനം നേടാനും ഈ സ്റ്റോർ വഴിയൊരുക്കുന്നു. ഓൺലൈൻ വില്പനയിൽ ഭീമന്മാരായ  ആമസോണിനും ഗൂഗിളിനും സമാനമായ രീതിയിലാണ് ജിപിടിയിലും ഷോപ്പിംഗ് പ്രക്രിയകൾ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0