ഫിഫ ലോകകപ്പ് സൗജന്യമായി കാണാമെന്ന വ്യാജേന നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശം

A cautionary note has been issued against cyber frauds that are being carried out under the pretext of watching the FIFA World Cup for free

Jun 12, 2026 - 18:30
 0
ഫിഫ ലോകകപ്പ് സൗജന്യമായി കാണാമെന്ന വ്യാജേന നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശം

ഫിഫ ലോകകപ്പ് സൗജന്യമായി കാണാമെന്ന വ്യാജേന നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് ഔദ്യോഗിക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഫുട്ബോൾ ആരാധകരുടെ ആവേശം മുതലെടുത്ത് വ്യാജ ആപ്ലിക്കേഷനുകൾ വഴി ബാങ്ക് അക്കൗണ്ടുകളിലെ പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ "ഫിഫ ലൈവ് ഫ്രീ", "പ്രീമിയം ഒടിടി ഫ്രീ" എന്നീ വാഗ്ദാനങ്ങളോടെ ലിങ്കുകൾ പ്രചരിപ്പിക്കുന്നു. വ്യാജ എപികെ ഫയലുകൾ വഴി വ്യാജ ആപ്പുകളുടെ ഡൗൺലോഡ് ലിങ്കുകൾ നൽകുന്നു. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആവശ്യപ്പെടുന്ന ആക്സിസബിലിറ്റി സർവീസ്, സ്ക്രീൻ കണ്ട്രോൾ അനുമതികൾ നൽകുന്നതോടെ തട്ടിപ്പുകാർക്ക് ഫോണിന്റെ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നു.

സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത് എന്ന് പോലീസ്  നൽകുന്നു. ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അനാവശ്യമായ പെർമിഷനുകൾ അനുവദിക്കാതിരിക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0