കേരള മുസ്ലിം ജമാഅത്ത് ജില്ലാ നബിദിന റാലിയും സമ്മേളനവും: സ്വാഗതസംഘം രൂപീകരിച്ചു.

Jul 26, 2026 - 18:44
Jul 26, 2026 - 19:26
 0
കേരള മുസ്ലിം ജമാഅത്ത് ജില്ലാ നബിദിന റാലിയും സമ്മേളനവും: സ്വാഗതസംഘം രൂപീകരിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ നബിദിന റാലിയും സമ്മേളനവും

സ്വാഗത സംഘം രൂപീകരിച്ചു.

കൊല്ലം: വർഷംതോറും കൊല്ലം ടൗൺ കേന്ദ്രമാക്കി നടത്തിവരുന്ന ജില്ലാ നബിദിന റാലിയുടെയും സമ്മേളനത്തിന്റെയും പ്രവർത്തനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.സമസ്ത സെന്റിനറിയുടെ ഭാഗമായി ഖാദിസിയയിൽ ചേർന്ന ജില്ലാ സെൻട്രൽ എക്സീ ക്യൂട്ടീവ് സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഡോ മുഹമ്മദ് കുഞ്ഞു സഖാഫി സ്വാഗത സംഘത്തെ പ്രഖ്യാപിച്ചു. സെന്റട്രൽ ക്യാബിനറ്റ് ചെയർമാൻ ഇസ്സുദ്ദീൻ കാമിൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ക്യാബിനറ്റ് ജില്ലാ ജനറൽ കൺവീനർ ഡോ എൻ ഇല്യാസ്കുട്ടി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാജനറൽ സെക്രട്ടറി മണപ്പള്ളി എ കെ ഹംസാസഖാഫി, സയ്യിദ് ഹസ്ബുള്ള തങ്ങൾ, അബ്ദുൽ റഹുമാൻ ബാഫഖി, കെ എസ് കെ തങ്ങൾ, മുഹമ്മദ് ഇല്യാസ് പ്രസംഗിച്ചു. സമസ്ത , കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് , എസ് ജെ എം , എസ് എം എ ജില്ലാ എക്സീ ക്യൂട്ടുകൾ പങ്കെടുത്തു. സ്വാഗത സംഘം ഭാരവാഹികളായി ഹസ്ബുള്ള ബാഫഖി (ചെയ.) അബ്ദുൽ റഹ്മാൻ ബാഫഖി (ജ: കൺ) മുജീബ് ജൗഹരി ( ട്രഷറർ ) നൗഷാദ് മുസലിയാർ കുന്നിക്കോട് (ഫിനാ: ചെ:) സുൽഫിക്കർ( കൺവീനർ ) മുഹമ്മദ് ഫാറൂഖ് നഈമി, എസ് ആർ ഫൈസൽ (പ്രോഗ്രാം) അൻസർദ്ദീൻമുസലിയാർ,സൈഫുദ്ദീൻ സഖാഫി (പബ്ളിസിറ്റി ) മുഈനുദ്ദീൻ, റഫീഖ് പള്ളിമുക്ക് ( സ്റ്റേജ്,മൈക്ക് ) കിളികൊല്ലൂർ വാഹിദ്, ആശിഖ് തങ്ങൾ ( മീഡിയ ) (ഫസലുദ്ദീൻ മുസലിയാർ, എം കെ നാസർ മുസലിയാർ മഞ്ഞപ്പാറ( പി ആർ )താഹാ മുസലിയാർ തട്ടാമല , നാസർ നഈമി ( റിസപ്ഷൻ ) മുഹമ്മദ് ശഫീഖ് മുസലിയാർ, റശീദ് കാവനാട (വോളണ്ടിയർ ) ഹാജി ഫസ്ലുദ്ദീൻ മാവിള ,അഹമ്മദ് സഖാഫി, അസീസ് കയ്യാലക്കൽ ( ലീഗൽ ) തെരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0