മോദിയുടെ കളിപ്പാവയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.
Kharge made this criticism during a meeting of the Congress Working Committee
മോദിയുടെ കളിപ്പാവയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടയിലാണ് ഖര്‍ഗെ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഖര്‍ഗെ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. 'ബ്രിട്ടീഷുകാരില്‍ നിന്ന് വോട്ടവകാശം പിടിച്ചെടുത്ത നമ്മള്‍, ഇന്ന് ആ അവകാശം സംരക്ഷിക്കാന്‍ വീണ്ടും പോരാടേണ്ടതുണ്ടെ'ന്നാണ് ഖർഗെ പറഞ്ഞത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










