ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി. നിതിആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം
NITI AYOG CHIEF SAYS INDIA NOW FOURTH LARGEST ECONOMY BIGER THAN JAPAN
ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി. ജപ്പാനെ പിന്നിലാക്കിയാണ് ഇന്ത്യ മുന്നിലെത്തിയതെന്ന് നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്മണ്യം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം 2025 മെയ് 24-ന് നിതിആയോഗിന്റെ 10-ാം ഗവര്‍ണിംഗ് കൗൺസിൽ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വലിയ നേട്ടം ലഭിക്കാനുള്ള സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമായ ഭൗതികശാസ്ത്രപരവും സാമ്പത്തികപരവുമായ സാഹചര്യങ്ങളാണ് ആകെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് മുമ്പ് നിതിആയോഗ് മുൻ സിഇഒയും നിലവിലെ ജി20 ഷെർപയായ അമിതാഭ് കാന്ത് 2025-ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചിച്ചിരുന്നു. ഇന്ത്യയുടെ ഭദ്രമായ ജിഎസ്‌ടി വരുമാനം, തുടർച്ചയായ എട്ട് ശതമാനത്തിലേറെ ജിഡിപി വളർച്ച, 27 രാജ്യങ്ങളുമായുള്ള ഇന്ത്യൻ കറൻസിയിലുള്ള വ്യാപാരം തുടങ്ങിയവ ഈ നേട്ടത്തിന് കാരണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













