ആമസോൺ 16,000 ജോലികൾ പിരിച്ചുവിടും ബാധിക്കുന്നത് ഇന്ത്യൻ തൊഴിലാളികളെ

Reports say the second phase of layoffs will begin next week

Jan 28, 2026 - 11:19
 0
ആമസോൺ  16,000 ജോലികൾ പിരിച്ചുവിടും ബാധിക്കുന്നത് ഇന്ത്യൻ തൊഴിലാളികളെ

ആമസോൺ ഇന്ന് മുതൽ 16,000 ജോലികൾ പിരിച്ചുവിടും.  ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഇന്ത്യൻ തൊഴിലാളികളെയാണ്. അടുത്തയാഴ്ചയോടെ രണ്ടാംഘട്ട പിരിച്ചുവിടല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 30,000 ജീവനക്കാരെ പിരിച്ചു വിടാൻ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 14,000 പേരെ കഴിഞ്ഞ ഒക്ടോബറില്‍ പിരിച്ചുവിട്ടിരുന്നു. ബാക്കി വരുന്ന 16000 ഓളം ജീവനക്കാര്‍ക്കാകും അടുത്തയാഴ്ചയോടെ ജോലി നഷ്ടപ്പെടുക. അടുത്ത ചൊവ്വാഴ്ചയോടെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.ആമസോണ്‍ വെബ് സര്‍വീസസ്, റീട്ടെയില്‍, പ്രൈം വീഡിയോ, ഹ്യൂമന്‍ റിസോഴ്സസ് യൂണിറ്റുകള്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക.

കമ്പനിയിലെ അനാവശ്യമായ മാനേജ്മെന്റ് ലെയറുകള്‍ കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള പുനഃസംഘടനയുടെ ഭാഗമാണിതെന്നാണ് കമ്പനി അറിയിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0