വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Rahul Mangkootathil MLA reached the polling booth number 2 at Kunnathurmedu School in Palakkad

Dec 11, 2025 - 20:28
 0
വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കുന്നത്തൂര്‍മേട് സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തിലാണ് രാഹുലെത്തിയത്. രാഹുലിനെതിരെ ഉയർന്ന രണ്ട് ലൈംഗിക പീഡന കേസിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.  രാഹുൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കൂടുതൽ പ്രതികരിച്ചില്ല. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. അതേസമയം രാഹുലിനെ സി പി എം- ഡി വൈ എഫ് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും പൂവൻ കോഴിയുടേയും തൊട്ടിലിൻ്റേയുമൊക്കെ ചിത്രങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം നടന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0