റിച്ചാർഡ് മില്ലെ ആർഎം 003-വി2 ജിഎംടി ടോർബില്ലൺ എഷ്യ എഡിഷൻ വാച്ചാണ് ആനന്ദ് മെസ്സിക്ക് സമ്മാനമായി നൽകിയത്
The gift given to Lionel Messi by Anand Ambani is attracting the attention of social media.
ആനന്ദ് അംബാനി ലയണൽ മെസ്സിക്ക് നൽകിയ സമ്മാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നു. അൾട്രാ റെയർ ലക്ഷ്വറി വാച്ചായ റിച്ചാർഡ് മില്ലെ ആർഎം 003-വി2 ജിഎംടി ടോർബില്ലൺ എഷ്യ എഡിഷൻ വാച്ചാണ് ആനന്ദ് മെസ്സിക്ക് സമ്മാനമായി നൽകിയത്. 10.9 കോടി രൂപ വിലയുള്ള ലിമിറ്റഡ് എഡിഷൻ വാച്ചുകളിൽ ഒന്നാണിത്. ലോകത്ത് 12 എണ്ണം മാത്രമാണ് ഈ വാച്ചുകൾ നിർമിച്ചിട്ടുള്ളത്. റിലയൻസ് കുടുംബാംഗമായ ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയിലും മെസ്സി സന്ദർശനം നടത്തിയിരുന്നു. ഈ അവസരത്തിലാണ് മെസ്സിക്ക് സമ്മാനം നൽകിയതെന്നാണ് വാർത്തകൾ. എയറോസ്പേസ്, ഫോർമുല വൺ റേസിങ് എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത കാർബൺ ടിപിടി കൊണ്ട് നിർമിച്ച കേസാണ് വാച്ചിൻ്റെ പ്രധാന ആകർഷണം. ഗുരുത്വാകർഷണം ചലനത്തെ ബാധിക്കാതിരിക്കാനായി വികസിപ്പിച്ച ടോർബില്ലോൺ ചലനമാണ് മറ്റൊരു സവിശേഷത.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













