കെ.സി.- എൻ.പരമേശ്വരൻ അനുസ്മരണം

Sep 15, 2026 - 09:31
 0
കെ.സി.- എൻ.പരമേശ്വരൻ അനുസ്മരണം

കെ.സി-എൻ.പരമേശ്വരൻ 57-ാമത് അനുസ്മരണവു ഡിജിറ്റൽ സർവേ അപാകതബോധവൽക്കരണ കാമ്പയിനുംനടന്നു

കൊല്ലം:തെന്മല, ആനപെട്ട കോങ്ങൽ, നെടു ങ്ങല്ലൂർ പച്ച വന യാത്ര സമിതി ഇൻഫർമേഷൻ സെന്റർ ആൻഡ് ലൈബ്രറിയുടെയും, കൊല്ലം പള്ളിത്തോട്ടം, കെ സി (എൻ. പരമേശ്വരൻ) സാംസ്കാരിക കേന്ദ്രം ആൻഡ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വനസഞ്ചാര സാഹിത്യകാരനാ യിരുന്ന കെ സി (എൻ. പരമേശ്വരൻ) 57- മത് അനുസ്മരണ സമ്മേളനവും, ഇടമൺ വില്ലേജിലെ ഡിജിറ്റൽ സർവ്വേ അപാകത പരിഹരിക്കലും, ഭൂമി തരം മാറ്റലും എന്ന വിഷയത്തിൽ ബോധവൽക്കരണ കാമ്പയിനും നടന്നു.

 നെടുങ്ങല്ലൂർ പച്ച വന യാത്ര സമിതി ഇൻഫർമേഷൻ സെന്റർ ആൻഡ് ലൈബ്രറി പ്രസിഡന്റ് എ. റ്റി. ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി അശോകൻ ഉദ്ഘാടനം ചെയ്തു. കെ സി സാംസ്കാരിക കേന്ദ്രം കൊല്ലം സെക്രട്ടറി എ. എ. ലത്തീഫ് മാമൂട് മുഖ്യപ്രഭാഷണം നടത്തി.

 തെന്മല ഗ്രാമപഞ്ചായത്ത് അംഗം എസ്. സുനിൽകുമാർ മുതിർന്ന പൗരന്മാരെ ആദരിച്ചു.

 എഴുത്തുകാരിയും കവിയുമായ ഷഫീന അബ്ദിയ, നെടുങ്ങല്ലൂർ പച്ച വനയാത്ര സമിതി 

 ഇൻഫർമേഷൻ സെന്റർ ആൻഡ് ലൈബ്രറി സെക്രട്ടറി വി. അശോകൻ, ട്രഷറർ വി. ജയദേവൻ, അധ്യാപകനും കവിയുമായ എ. എസ്. അബ്ദുൽ റഷീദ്, സദാനന്ദൻ , ജേക്കബ്ബ് പി. ജോർജ്, സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0