ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അടിയന്തിരമായി നിർമ്മിക്കണം - എടത്വ വികസന സമിതി

Sep 15, 2026 - 09:04
 0
ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അടിയന്തിരമായി നിർമ്മിക്കണം - എടത്വ വികസന സമിതി

Bussheltersmustbeconstructedurgently

ഷാനവാസ് വീയപുരം

അമ്പലപ്പുഴ- പൊടിയാടി സംസ്ഥാന പാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടിയന്തിരമായി നിർമ്മിക്കണം: എടത്വ വികസന സമിതി.* 

അമ്പലപ്പുഴ/ എടത്വ: പൊടിയാടി സംസ്ഥാന പാതയിൽ യാത്രക്കാര്‍ ബസ് കാത്ത് നില്ക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടിയന്തിരമായി നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപെട്ടു. 2020 ജനുവരി 15 ന് നിർമ്മാണം പൂർത്തികരിച്ചതും 2023 ജനുവരി 24 ന് പരിപാലന കാലാവധി അവസാനിച്ചതുമായ ഈ പാതയില്‍ യാത്രക്കാര്‍ വലയുകയാണ്. 70,73,82716 രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ പൊടിയാടി ജംഗ്ഷനിലും അമ്പലപ്പുഴ ജംഗ്ഷനിലും നിരവധി യാത്രക്കാരാണ് എടത്വ ഭാഗത്തേക്ക് വരുന്നതിന് ബസ് കാത്ത് നില്ക്കുന്നത്. വേനൽ ശക്തമായതോടെ യാത്രക്കാര്‍ക്ക് ഏക ആശ്രയം കടതിണ്ണകളാണ്.

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ 

18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് 29.09.2023 ൽ നിർമ്മാണ ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഡവലപ്പ്മെന്റ് ഓഫിസർക്ക് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട്  

എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നിൽപ് സമരം നടത്തുന്നതിനും തീരുമാനിച്ചു.

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഡി രമേശ്കുമാർ അധ്യക്ഷത വഹിച്ചു.

കർഷക ശ്രേഷ്ഠൻ അവാർഡ് നേടിയ ബാബു കൊഴുപ്പക്കളത്തെയും യുഎൻ എസ്ഡിജിഎൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുളയേയും രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര എന്നിവർ ചേർന്ന് അനുമോദിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു മുഖ്യസന്ദേശം നല്കി. ട്രഷറർ കുഞ്ഞുBus shelters must be constructed urgently.മോൻ പട്ടത്താനം, കെ.സി. ശശിധരൻ, സാബു മാത്യു കളത്തൂർ, പി.സി. ജോസഫ്, ബിനോമോൻ പഴയമഠം, ടോമിച്ചൻ കളങ്ങര എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0