ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

The vehicle carrying NSS General Secretary GSukumaran Nair was involved in an accident

Sep 18, 2026 - 15:49
 0
ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട പന്തളം കുരമ്പാലയിലാണ് അപകടമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സഞ്ചരിച്ച വാഹനത്തിൽ ടെമ്പോ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സുകുമാരന്‍ നായരുടെ കൈക്ക് നിസാര പരിക്കേറ്റു. പന്തളം പെരുമ്പുളിക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേയ്ക്ക് മടങ്ങുകയായിരുന്നു സുകുമാരൻ നായർ. ഇതിനിടയിലാണ് അപകടം നടന്നത്. സുകുമാരന്‍ നായര്‍ സഞ്ചരിച്ച കാറിൽ ടെമ്പോ വന്ന് ഇടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം യാത്ര തുടരുകയായിരുന്നു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും മറ്റുള്ളവര്‍ക്കും ടെമ്പോ വാനിലെ യാത്രികര്‍ക്കും പരിക്കുകളില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0