വെയിറ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർക്ക് ഇനി സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനമില്ല

Indian Railways has announced that passengers with waiting tickets will no longer be allowed to enter sleeper and AC coaches.

Apr 30, 2025 - 11:59
 0
വെയിറ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർക്ക് ഇനി സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനമില്ല

വെയിറ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർക്ക് സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനമില്ലെന്ന് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നിയമം നടപ്പിലാക്കിയത്. വെയിറ്റിംഗ് ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് 250 രൂപ പിഴയും അടുത്ത സ്റ്റേഷനിലെ യാത്രാ നിരക്കും, എസി കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് 440 രൂപ പിഴയും നൽകേണ്ടിവരും. പുതിയ നിയമം നിലവിൽ വന്നതോടെ, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവർക്ക് ജനറൽ കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.​

സ്ലീപ്പർ, എസി കോച്ചുകളിൽ രാത്രി പത്തുമണിക്ക് ശേഷം ലൈറ്റ് ഓഫ് ചെയ്യണം, മോഷൻ സെൻസർ ലൈറ്റുകൾ മാത്രമേ പ്രവർത്തിക്കൂ. മൊബൈൽ ഫോണുകളിൽ ലൗഡ് വോയിസിൽ സംസാരിക്കുന്നത്, മ്യൂസിക് ഉയർന്ന ശബ്ദത്തിൽ കേൾക്കുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.
പൊതുവായ ശീലങ്ങൾ ലംഘിക്കുന്ന യാത്രക്കാർക്ക് ടിടിഇ, ഭക്ഷണ സ്റ്റാഫ്, മറ്റ് റെയിൽവേ ജീവനക്കാർ മുന്നറിയിപ്പ് നൽകുമെന്നും റയിൽവെയുടെ പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0