തൃശൂര്‍ കൊടകരയില്‍ പഴയ ഇരുനിലകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Three interstate workers died after an old two-storey building collapsed in Thrissur's Kodakara

Jun 27, 2025 - 23:32
 0  0
തൃശൂര്‍ കൊടകരയില്‍ പഴയ ഇരുനിലകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന്  ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശൂര്‍ കൊടകരയില്‍ പഴയ ഇരുനിലകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന്  ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. 17 പേർ ഇവിടെ താമസിക്കുന്നുണ്ട്‌. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0